കുവൈത്ത്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ കുവൈറ്റ് താത്കാലികമായി നിരോധിച്ചു

കുവൈറ്റ് സിറ്റി: നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന് കോഴികള്‍, മറ്റു പക്ഷികള്‍, മുട്ടകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് കുവൈറ്റ് താത്കാലികമായി നിരോധിച്ചു.

പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ് എച്ച്‌5എന്‍1 വ്യാപനമാണ് നിരോധനത്തിന് കാരണം.

എല്ലാ ചരക്കുകളും അതോറിറ്റിയുടെ മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകണമെന്ന് അതോറിറ്റി വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്തിന്റെ നടപടിക്രമങ്ങള്‍ക്കും കുവൈറ്റിലെയും ജിസിസിയിലെയും വെറ്ററിനറി ക്വാറന്റൈന്‍ ചട്ടങ്ങള്‍ക്കും അനുസൃതമായി ഇറക്കുമതികളുടെ സാമ്ബിള്‍ അതോറിറ്റിയുടെ ലാബില്‍ പരിശോധിക്കും. ഇതില്‍ പകര്‍ച്ചവ്യാധി സാന്നിധ്യം കണ്ടെത്തിയാല്‍ പക്ഷികളെയും മൃഗങ്ങളെയും കയറ്റുമതി ചെയ്തിടത്തേക്ക് സ്വന്തം ചെലവില്‍ തിരികെ കൊണ്ടുപോകാന്‍ ഇറക്കുമതിക്കാരന് നിര്‍ദ്ദേശം നല്‍കുമെന്നും അല്‍ ദൈഹാനി വ്യക്തമാക്കി.

Next Post

സൗദി: പാര്‍ക്കില്‍ കളിക്കുന്നതിനിടെ നിയന്ത്രണം വിട്ട കളിട്രെയിനില്‍ നിന്ന് താഴെവീണ് മൂന്നുവയസുകാരന്‍ മരിച്ചു

Mon Nov 8 , 2021
Share on Facebook Tweet it Pin it Email പാര്‍ക്കില്‍ കളിക്കുന്നതിനിടെ നിയന്ത്രണം വിട്ട കളിട്രെയിനില്‍ നിന്ന് താഴെവീണ് മൂന്നുവയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. നഗരത്തിലെ കണ്‍സ്യുമര്‍ ഫെയര്‍ സന്ദര്‍ശിക്കാന്‍ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിയാണ് മരിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന […]

You May Like

Breaking News

error: Content is protected !!