കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍ പിടികൂടി

കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡ്രോണുകളിലൊന്ന് അധികൃതര്‍ പിടികൂടിയെങ്കിലും മറ്റ് രണ്ടെണ്ണം അജ്ഞാത കേന്ദ്രങ്ങളിലേക്ക് തിരിച്ചു പറന്നു.സുലൈബിയയിലെ സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്സിലായിരുന്നു സംഭവമെന്ന് അല്‍ ജരീദ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍ട്രല്‍ ജയിലിന്റെ പുറം ഭാഗത്തുള്ള മുറ്റത്താണ് ഡ്രോണുകള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഒരു ഡ്രോണ്‍ പിടിച്ചെടുത്തെങ്കിലും മറ്റ് രണ്ടെണ്ണം ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ തിരികെ പറന്നു. ഒരു ഡ്രോണ്‍ സുലൈബിയയിലേക്കുള്ള ദിശയിലും മറ്റൊന്നും അല്‍ രിഖയിലേക്കുള്ള ദിശയിലുമാണ് പറന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകള്‍ എന്തിനാണ് ജയിലിലെത്തിയതെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും അന്വേഷിക്കും. പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. തിരികെ പറന്ന രണ്ട് ഡ്രോണുകള്‍ നിരീക്ഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനോട് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.

Next Post

കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!