കുവൈത്ത്: കുവൈത്തില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ അവധി ലഭിക്കും

കുവൈത്ത്: കുവൈറ്റില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, ഇസ്റാഅ് – മിഅ്റാജ് വാര്‍ഷികം എന്നിവയോടൊപ്പം വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തിയാണ് ഇത്രയും ദിവസത്തെ അവധി ലഭിക്കുക. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയായിരിക്കും അവധി.

ഇസ്‍റാഅ് – മിഅ്റാജ് വാര്‍ഷികവും അവധി ദിനവും യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 18ന് ആണ്. എന്നാല്‍ എല്ലാ വര്‍ഷവും ഇസ്റാഅ് – മിഅ്റാജ് അവധി, രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കിടെയാണെങ്കില്‍ അത് തൊട്ടടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന മന്ത്രിസഭാ നിര്‍ദേശം കുവൈത്തില്‍ പ്രാബല്യത്തിലുണ്ട്. ഇതുകൊണ്ടുതന്നെ ഫെബ്രുവരി 18 ശനിയാഴ്ചയ്ക്ക് പകരം ഫെബ്രുവരി 23 വ്യാഴാഴ്ച ആയിരിക്കും ഇസ്റാഅ് – മിഅ്റാജ് അവധി.

Next Post

ഒമാന്‍: ലോകകപ്പ് ആവേശത്തില്‍ ഒമാന്‍ കളി ജ്വരത്തില്‍ പ്രവാസി മലയാളികളും

Sat Dec 10 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഒമാനിലും ആവേശം പെരുകി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനയും ബ്രസീലും വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ കളത്തിലിറങ്ങിയത് കളി കാണുന്നതിനുള്ള തിരക്ക് വര്‍ധിക്കാന്‍ കാരണമായി. വാരാന്ത്യ അവധി ദിവസങ്ങളില്‍ പ്രധാന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനെത്തിയത് കൂടുതല്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളികാണാന്‍ സൗകര്യമായി. അവധി ദിവസമായതിനാലാണ് പുലര്‍ച്ചെ ഒരു മണിവരെ നീണ്ട അര്‍ജന്‍റീന- […]

You May Like

Breaking News

error: Content is protected !!