കുവൈത്ത്: പ്രവാസി വനിതയെ കൊലപ്പെടുത്തിയത് സ്വദേശിയായ 17 വയസുകാരന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രവാസി വനിത കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗത്തിന് ഇരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ 17 വയസുകാരന്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഫിലിപ്പൈന്‍സ് സ്വദേശിനിയായ 35 വയസുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ – സാല്‍മി റോഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി തകര്‍ക്കപ്പെട്ടിരുന്നു. വിരലടയാളം പരിശോധിച്ചാണ് മരിച്ചത് ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിക്കെതിരെ നേരത്തെ സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതിന് കേസും നിലവിലുണ്ടായിരുന്നു.

പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ കണ്ടെത്തി. കൊല്ലപ്പെട്ട യുവതി അവസാനം ജോലി ചെയ്‍തിരുന്ന സ്വദേശിയുടെ വീട്ടിലെ 17 വയസുകാരനായിരുന്നു ഘാതകന്‍. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോറന്‍സിക് പരിശോധനയിലും യുവതി പീഡനത്തിനിരയായെന്ന് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്ബിളുകള്‍ പ്രതിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കൊലപ്പെട്ട യുവതി വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ്. 2022 ജൂലൈയില്‍ കുവൈത്തിലെത്തിയ ഇവര്‍ ജഹ്റയില്‍ ഒരു സ്വദേശി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫിലിപ്പൈന്‍സ് എംബസി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിക്കും. ഫിലിപ്പൈന്‍സിലെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി സൂസണ്‍ വി ഓപ്ള്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.

നേരത്തെ ഒരു ഫിലിപ്പൈനി വീട്ടുജോലിക്കാരി കുവൈത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് സര്‍ക്കാറുമായി ധാരണയിലെത്തിയ ശേഷം അടുത്തിടെയാണ് ഫിലിപ്പൈന്‍സ് സ്വദേശികള്‍ കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളായി എത്തിത്തുടങ്ങിയത്.

Next Post

കണ്ണുകളുടെ ആരോഗ്യം പോകുന്നതായി തോന്നുന്നോ? എങ്കില്‍ ഇത് ചെയ്തുനോക്കൂ…

Thu Jan 26 , 2023
Share on Facebook Tweet it Pin it Email കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ഒന്നുകില്‍ ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീന്‍ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടും. ഈ ജീവിതരീതി മൂലം ഏറെ കഷ്ടപ്പെടുന്നത് കണ്ണുകള്‍ തന്നെയാണ്. ക്രമേണയാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നാം അറിയുകയുള്ളൂ. അതിനാല്‍ തന്നെ മിക്കവരും ഇക്കാര്യങ്ങളിലൊന്നും വേണ്ടവിധം […]

You May Like

Breaking News

error: Content is protected !!