കുവൈത്ത്: ഞായറാഴ്ച മുതല്‍ റോഡുകളിൽ തിരക്ക് അനുഭവപ്പെടുവാന്‍ സാധ്യത – തയാറെടുപ്പുകളുമായി ട്രാഫിക് വകുപ്പ്

കുവൈറ്റ് സിറ്റി : ഞായറാഴ്ച മുതല്‍ കുവൈത്തിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ സ്കൂളുകള്‍ തുറന്നുവെങ്കിലും അറബിക് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.സ്കൂളുകള്‍ പുനരാരംഭിക്കുന്നതോടെ റോഡുകളില്‍ വലിയ തിരക്കുകള്‍ ഉണ്ടാകും.

പൊതു, സ്വകാര്യ അറബിക് സ്കൂളുകളില്‍ ഏകദേശം 520,373 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സ്കൂള്‍ തുറക്കുന്നതിടെ ട്രാഫിക് കുരുക്ക് മുന്‍കൂട്ടി കണ്ട് വലിയ തയ്യാറെടുപ്പുകളാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ഗതാഗതം നിയന്ത്രിക്കാന്‍ പ്രധാന ഹൈവേകളിലും സ്കൂളുകള്‍ക്ക് സമീപവും പട്രോളിംഗ് വാഹനങ്ങള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സമയത്ത് റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു.

നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ട്രാഫിക് കൗണ്‍സില്‍ നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തള്ളുകയായിരുന്നു.

Next Post

ഒമാൻ: കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ - സുപ്രധാന അറിയിപ്പുമായി ഒമാൻ

Fri Oct 1 , 2021
Share on Facebook Tweet it Pin it Email മസ്കറ്റ് : ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് ഒക്ടോബര്‍ 3 മുതല്‍ 7 വരെയുള്ള തീയതികളില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പുകള്‍ ലഭ്യമാക്കുമെന്ന് അല്‍ദാഹിറ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തില്‍ നല്‍കുന്നത്. ആദ്യ ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് ഇബ്രിയിലെ അല്‍ മുഹല്ലബ് ഇബ്ന്‍ അബി സുഫ്‌റ, യാങ്കൂലിലെ വാലി യാങ്കൂല്‍ […]

You May Like

Breaking News

error: Content is protected !!