തലവേദന അത്ര നിസ്സാരമാക്കണ്ട;ഈ ലക്ഷണങ്ങള്‍ ഉണ്ടോ

ലോകത്ത് ഏകദേശം 1 ബില്യണ്‍ ആളുകളെ ബാധിക്കുന്ന സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേന്‍. മൈഗ്രേന്‍ ബാധിക്കപ്പെടുന്ന എല്ലാവര്‍ക്കും അത് കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നില്ല.സാധാരണ തലവേദനയില്‍ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകള്‍ മൈഗ്രേന്‍ വരുമ്ബോള്‍ അനുഭവിക്കുന്നത്.

മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങളുംഉണ്ടാകാം. മൈഗ്രേന്‍ ബാധിച്ചിട്ടുള്ള ചില ആളുകളില്‍ അതിന്റെ വേദന ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കാം.മൈഗ്രേന്‍ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേന്‍ യഥാസമയം തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ വേണ്ട ചികിത്സ നല്‍കിയാല്‍ വേദന കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് തലവേദനയോടൊപ്പം വരുന്ന മറ്റ് ലക്ഷണങ്ങള്‍ ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. മൈഗ്രേന്‍ അപകടകരമായി തീരുന്ന സാഹചര്യത്തില്‍ ശരീരത്തില്‍ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി, വിഷമം, തുടങ്ങിയ ലക്ഷണങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ചിലരില്‍ കുറച്ച്‌ സമയത്തേക്ക് വിഷാദവും അനുഭവപ്പെടാറുണ്ട്.

മൈഗ്രേന്‍ ഉണ്ടാകുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും അത്തരം സാഹചര്യങ്ങളില്‍ തലവേദന കൂടുതലായി അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ആ സമയത്ത് അവരില്‍ ആശയക്കുഴപ്പങ്ങളും തലവേദനയും ദാഹവും അനുഭവപ്പെടാം. ചില ആളുകള്‍ക്ക് തലവേദനയുടെ സമയത്തോ അതിനു ശേഷമോ കാഴ്ച മങ്ങുകയോ കൈയില്‍ സൂചി കുത്തുന്നതുപോലെ തോന്നുകയോ ചെയ്യും. ചിലര്‍ക്ക് ശരീരത്തിന്റെയോ മുഖത്തിന്റെയോ ഒരു വശത്ത് മരവിപ്പും ഉണ്ടാകാറുണ്ട്.

മാനസിക സമ്മര്‍ദ്ദം, ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുക, വെയില്‍ കൊള്ളുക, സ്‌ക്രീന്‍ അധികനേരം ഉപയോഗിക്കുക ഇങ്ങനെ നിരവധി സാഹചര്യങ്ങള്‍ കാരണം പലരിലും മൈഗ്രേന്‍ ഉണ്ടാകാം. രോഗം ബാധിച്ചാല്‍ ദീര്‍ഘകാലത്തേക്ക് ഈ അസുഖം ഉണ്ടാകും.ചുമയ്ക്കുമ്ബോഴോ ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്ബോഴോ കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ടു ചികില്‍സിക്കേണ്ടതാണ്.

ഈ അവസ്ഥ ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. എന്നാല്‍ മൈഗ്രേന്‍ സാധാരണയായി കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്. 30 വയസ്സിനോടടുത്ത് മൈഗ്രേന്‍ ഇടക്കിടക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറവാണ്. കൗമാര പ്രായത്തിലുള്ളവരിലും യുവാക്കളിലുമാണ് മൈഗ്രേന്‍ കൂടുതലായി കാണപ്പെടുന്നത്.

Next Post

കുവൈറ്റ്: പണം വെച്ച്‌ ചൂതാട്ടം; പത്ത് പ്രവാസികള്‍ പിടിയില്‍

Mon Apr 18 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്. പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ […]

You May Like

Breaking News

error: Content is protected !!