കുവൈത്ത്: രക്ത ബാഗുകള്‍, അനുബന്ധ സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് പുതിയ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ രക്ത ബാഗുകള്‍ക്കും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തി.

ഇതുപ്രകാരം പ്രവാസികളായ രോഗികളില്‍ നിന്ന് രക്തം കയറ്റുന്നതിന് ഓരോ ബാഗിനും 20 ദിനാര്‍ വീതം ഈടാക്കും.

രക്തം കയറ്റല്‍ സേവന വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തുന്ന 37ഓളം വിവിധ പരിശോധനകള്‍ക്കും അര ദിനാര്‍ മുതല്‍ 15 ദിനാര്‍ വരെ ഫീസ് ചുമത്തുവാനും തീരുമാനിച്ചതായി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍, രക്തദാനം വഴി രക്തം ലഭിക്കുന്ന രോഗികളെ രക്ത ബാഗ് ഫീസില്‍ നിന്ന് ഒഴിവാക്കും. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഫീസ് നിരക്ക് ഇരട്ടി ആയിരിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Next Post

വാട്സാപ്പിലെത്തുന്ന അന്താരാഷ്ട്ര കോളുകള്‍ ചതിക്കുഴികളായേക്കാം

Sun May 7 , 2023
Share on Facebook Tweet it Pin it Email ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. എന്നാല്‍ വാട്സാപ്പ് വഴി വരുന്ന വ്യാജ കോളുകള്‍ പണി തരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് വീണ്ടും സൈബര്‍ കുറ്റവാളികളുടെ വിളനിലമായെന്നാണ് കണ്ടെത്തലുകള്‍. അന്താരാഷ്ട്ര വാട്സാപ്പ് കോളുകളെ നിസാരമായി കാണരുത് .അതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), […]

You May Like

Breaking News

error: Content is protected !!