ഒമാന്‍: കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച ഒരു സംഘം പ്രവാസികള്‍ റോയല്‍ ഒമാന്‍ പോലീസിൻറെ പിടിയില്‍. അല്‍ സുവൈഖ് വിലായത്തിലെ ഇലക്‌ട്രിക്കല്‍ കോംപ്ലക്സില്‍ നിന്ന് കേബിളുകളും ജനറേറ്ററുകളും മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് റോയല്‍ ഒമാന്‍ പോലീസ് ഈ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തത്.

ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ മോഷണം നടത്തുവാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: തനിമ കുവൈത്ത്‌ 'ഓണത്തനിമ 23' പോസ്റ്റര്‍ പ്രകാശനം ചെയ്തു

Sat Aug 5 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌: കുവൈത്തിലെ പ്രമുഖ്യ കലാസാംസ്കാരിക സംഘടനയായ തനിമ കുവൈത്ത്‌ ഒക്ടോബര്‍ 27നു സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഓണത്തനിമ’ 23 ന്റെ പോസ്റ്റര്‍ അബ്ബാസ്സിയ പോപ്പിൻസ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഗ്രാം കണ്‍വീനര്‍ അഷ്‌റഫ്‌ ചൂരൂട്ടില്‍ നിന്ന് ഗള്‍ഫ്‌ അഡ്വാൻസ്‌ ട്രേഡിംഗ്‌ കമ്ബനി എം.ഡി കെ.എസ്‌ വര്‍ഗ്ഗീസ്‌ ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കുവൈത്ത്‌ പ്രവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വടംവലി മത്സരം, […]

You May Like

Breaking News

error: Content is protected !!