ഇതിന് അനുവാദം നല്‍കുന്ന വിസാ പദ്ധതിയ്ക്ക് യുഎഇ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനുള്ള വിസാ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം യുഎഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പരിപാടികള്‍ക്കായി ധനസഹായം അനുവദിക്കാന്‍ കഴിയുന്ന ഒരു ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജോലിയുടെ ഉല്‍പ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുക, അതുവഴി മികച്ച ഫലങ്ങള്‍ കൈവരിക്കുക എന്നതാണ് നയത്തിന്റെ അന്തിമ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
