ഒമാന്‍: അര്‍ബുദ ചികിത്സയില്‍ പുത്തൻ ചുവടുവെപ്പുമായി ഒമാൻ

മസ്കത്ത്: മൂത്രാശയ കാൻസറിന് പുതിയ ചികിത്സ രീതിയുമായി സുല്‍ത്താൻ ഖാബൂസ് കാൻസര്‍ റിസര്‍ച് സെന്റര്‍. റേഡിയോന്യൂൈക്ലഡസ് ഉപയോഗിച്ചുള്ള ഈ ചികിത്സ സുല്‍ത്താനേറ്റിലെ അര്‍ബുദ ചികിത്സ രംഗത്ത് ഏറ്റവും വലിയ കാല്‍വെപ്പായിരിക്കുമെന്നാണ് കരുതുന്നത്.

ഈ രീതിയുപയോഗിച്ച്‌ ഒമാനില്‍ ആദ്യത്തെ ചിത്സ കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. മൂത്രാശയത്തിലെ കാൻസര്‍ സെല്ലുകളെ നേരിട്ട് ലക്ഷ്യംെവച്ചു വളര്‍ച്ച തടയുകയാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. ചില കേസുകളില്‍ അര്‍ബുദങ്ങളെ തന്നെ തുടച്ചു നീക്കാനും ചികിത്സാ രീതിക്കു കഴിയും.

പരമ്ബരാഗത ചികിത്സാ രീതികളായ കീമോയില്‍ നിന്നും വ്യത്യസ്തമായി മൂത്രാശയ ചികിത്സാ മേഖലയില്‍ കൂടുതല്‍ രോഗം ബധിച്ചവര്‍ക്കുപേലും ആത്മവിശ്വാസം നല്‍കുന്നതാണ് പുതിയ രീതിയെന്ന് ന്യൂക്ലിയര്‍ മെഡിസിൻ വിഭാഗം മേധാവി ഖുലൂദ് ബിൻത് സാലം അല്‍ റിയാമി പറഞ്ഞു. രോഗത്തിന്റെ തീവ്രത കുറക്കുക, കാൻസര്‍ പടരുന്നത് തടയുക, ചികിത്സ നടത്തുമ്ബോള്‍ ചുറ്റുമുള്ള ടിഷ്യൂകളെ സംരക്ഷിച്ചുകൊണ്ടു രോഗിയുടെ ജീവിതത്തില്‍ ചികിത്സകള്‍ മുലമുണ്ടാവുന്ന പ്രയാസങ്ങള്‍ കുറക്കുക എന്നിവയാണ് പുതിയ ചികിത്സാ രീതിയുടെ പ്രാഥമിക ലക്ഷ്യം.

അര്‍ബുദ ചികിത്സാരംഗത്തെ ഏറ്റവും മാറ്റങ്ങളുണ്ടാക്കുന്നതാവും ഈ ചികിത്സാ രീതി. അടുത്ത ഭാവിയില്‍ മറ്റു ഭാഗങ്ങളിലുള്ള രോഗ ചികിത്സക്കും ഈ രീതി ഉപയോഗപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. നേരത്തെ വിദേശത്തുമാത്രം ലഭ്യമായിരുന്ന ഈ ചികിത്സ സേവനമിപ്പോള്‍ ഒമാനിലും ലഭ്യമാവുന്നത് ചികിത്സക്ക് വിദേശത്ത് പോയിരുന്നവര്‍ക്കു മാറിച്ചിന്തിക്കാൻ അവസരമാവുമെന്ന് റേഡിയോളജി ആൻഡ് ന്യൂക്ലിയര്‍ മെഡിസിൻ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

കാൻസര്‍ റിസര്‍ച് സെന്ററിലെ എല്ലാ വിഭാഗക്കാരുടെയും കൂട്ടായ ശ്രമം കാരണമാണ് ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. ന്യൂക്ലിയര്‍ മെഡിസിൻ ഡോക്ടര്‍മാര്‍, റേഡിയേളജിസ്റ്റ്, മറ്റ് ഡോക്ടര്‍മാര്‍, ഓങ്കോളാജി ജീവനക്കര്‍, നേഴ്സിങ് ജീവനക്കാര്‍ എന്നിവരുടെ സേവനവും ഏറെ പ്രധാനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: ഹരിക്കൻസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം

Thu Dec 28 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ ഹരിക്കൻസ് നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനു തുടക്കമായി. കുവൈത്തിലെ പ്രമുഖ 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫിയും കാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും നല്‍കും. മികച്ച പ്രകടനം നടത്തുന്നവര്‍ക്കും നിരവധി സമ്മാനങ്ങള്‍ നല്‍കും. മേയ് 23 വരെ ശനിയാഴ്ചകളില്‍ രാവിലെ 6.30 നാണ് മത്സരം. […]

You May Like

Breaking News

error: Content is protected !!