കുവൈത്ത്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പൊതുമാപ്പ്

കുവൈത്ത് സിറ്റി | കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ താമസ കുടിയേറ്റ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം സമര്‍പ്പിച്ചു.

നിയമ ലംഘകര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം ഒരുക്കണമെന്ന നിര്‍ദേശമാണ് താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 150,000 ഓളം പേര്‍ അനധികൃതമായി കഴിയുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ കേവലം 25 ആയിരം പേര്‍ മാത്രമാണ് അന്ന് അവസരം പ്രയോജനപ്പെടുത്തിയത്.

Next Post

ഒമാന്‍: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍

Fri Mar 11 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന്നവര്‍ക്ക് https://www.mol.gov.om/job എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അസിസ്റ്റന്റ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ്, കെമിസ്ട്രി അധ്യാപകര്‍, പ്രൊജക്‌ട് സൂപ്പര്‍ വൈസര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്‌

You May Like

Breaking News

error: Content is protected !!