
പൊതു, സ്വകാര്യ സ്കൂളുകള്‍, യൂനിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ടെക്നിക്കല്‍, മിലിട്ടറി കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയെത്തിയത്. വിവിധ ചര്‍ച്ച സെഷനുകളില്‍ ശാസ്ത്രത്തിലും നൂതനാശയങ്ങളിലും താല്പര്യമുള്ള നിരവധി പേര് പങ്കെടുത്തു.
മസ്കത്ത് ഗവര്‍ണറേറ്റിലെ യുനെസ്കോ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നായ അസീല ബിന്ത് ക്വയ്സ് സ്കൂള്‍ ഫോര്‍ ബേസിക് എജുക്കേഷനിലെ വിദ്യാര്‍ഥികള്‍ ഗ്രീന്‍ സ്കൂള്‍ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മ്യൂസിക്കല്‍ ഓപറെ അവതരിപ്പിച്ചു. ഒമാനി അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് സയ്യിദ് അസ്സാന്‍ ബിന്‍ ഖായിസ് അല്‍ സഈദ്, ഒമാനിലെ ഓസ്ട്രിയന്‍ അംബാസഡര്‍ ക്രിസ്റ്റ്യന്‍ ബ്രോണ്മിയര്, റോയല്‍ അക്കാദമിയിലെ പ്രഫസര്‍ നദ കകബാഡ്സെ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെസ്റ്റിവല്‍ നഗരിയിലെത്തി. മേള ശനിയാഴ്ച സമാപിക്കും.
