ഒമാന്‍: ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസ് റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കി. റോഡില്‍ ചളിയും നനഞ്ഞ മണ്ണും ഉള്ളതിനാല്‍ തെന്നിമാറാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു.

താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ ഇവിടത്തെ കൊടുംതണുപ്പ് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ ഒഴുകുകയാണ്. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് വാഹനങ്ങളില്‍ എത്തിയത്. പലരുടെയും വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു. ജബല്‍ ശംസിലേക്കുള്ള പാതയില്‍ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും മറ്റും കാരണം റോഡ് ചളിയില്‍ പുതഞ്ഞുകിടക്കുകയാണ്. വളരെ സാഹസപ്പെട്ടായിരുന്നു ഇതിലൂടെ പലരും യാത്ര ചെയ്തത്. റോഡിലെ ചളിയില്‍ തെന്നി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ മറ്റു വണ്ടികളില്‍ ഇടിക്കുകയും ചെയ്തു. റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തുണ്ട്.

Next Post

കുവൈത്ത്: കാര്‍ കഴുകാത്തതിന്‍റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചു

Sun Jan 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ […]

You May Like

Breaking News

error: Content is protected !!