മസ്കത്ത്: ഒമാനില്‍ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. മക്കള്‍: യഹ്‌യ, നൂഹ്. സഹോദരങ്ങള്‍: അഫ്സല്‍ , ഫാരിസ്(ദുബൈ), അസ്‌ഹര്‍.
ഖബറടക്കം ശനിയാഴ്ച വൈകുന്നേരം ഓമനിലെ അല്‍ ആമിറാത്തില്‍ നടക്കും. ഇതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി പ്രവാസി വെല്‍ഫയര്‍ ഒമാന്‍ ജനസേവന പ്രവര്‍ത്തകര്‍ അറിയിച്ചു.