കുവൈത്ത് : ലാബ് പരിശോധനയിൽ കൃത്രിമം – ഇന്ത്യക്കാരടക്കം എട്ട് ജീവനക്കാർക്ക് 10 വർഷം തടവ്

കുവൈത്ത് സിറ്റി | കുവൈത്തില്‍ ലാബ്‌ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പ്രവാസികളെ കുവൈത്ത്‌ അപ്പീല്‍ കോടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

പ്രവാസികളില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ജസ്റ്റിസ്‌ നാസര്‍ അല്‍ സാലിം ഹൈദര്‍ ആണ് ശിക്ഷ വിധിച്ചത്‌.
താമസ രേഖ പുതുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തുന്ന രക്ത പരിശോധനാ ഫലത്തില്‍ ഇവര്‍ കൃത്രിമം നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ പിടിയിലായത്‌. പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങി സബാഹ്‌ സാലം ആരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്.
സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനക്കായി ലബോറട്ടറിയിലേക്ക്‌ കൊണ്ടു പോകുമ്ബോള്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറുടേയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെ പരിശോധനാ ഫലങ്ങളില്‍ കൃത്രിമം കാട്ടുകയായിരുന്നു. പ്രവാസി വനിതയായിരുന്നു സംഘത്തെ നയിച്ചിരുന്നത്‌.

Next Post

ഒമാൻ: വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് വാക്സിനുകള്‍ സൗജന്യമായി നൽകും

Sun Feb 20 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കാന്‍ ഒമാന്‍.സൗത്ത് അല്‍ ബതീന ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. നാളെ മുതലാണ് കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുക. റുസ്താഖ്, ബര്‍ക്ക മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം വിദേശയാത്രയ്ക്ക് ഇനി […]

You May Like

Breaking News

error: Content is protected !!