ഒമാന്‍: ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

മസ്കറ്റ് : ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തില്‍ കൃഷ്ണ കുമാര്‍ ആണ് (51) ഒമാനിലെ ബര്‍ഖയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

പന്ത്രണ്ട് വര്‍ഷത്തോളമായി ഒമാന്‍ ഫ്ലോര്‍ മില്‍സ് കമ്ബനിയിലെ ദഹാബി ബേക്കറി വിഭാഗത്തിലെ അക്കൗണ്ട്സ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: പ്രിയ, മക്കള്‍: കാര്‍ത്തിക്, വര്‍ഷ. ഭൗതിക ശരീരം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Sat Nov 26 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റി ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ അയല്‍ രാജ്യത്തു നിന്ന് കുവൈത്തില്‍ മടങ്ങിയെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരെ ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം നിരീക്ഷണ വിധേയമാക്കിയിട്ടുണ്ടെന്ന് […]

You May Like

Breaking News

error: Content is protected !!