
മസ്‌കറ്റ് : ഒമാനിലെ ഷിനാസ് വിലായത്തില്‍ കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍ .സ്വദേശി സ്ത്രീയാണ് പിടിയിലായത്. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരിക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.
