
കൊല്ലപ്പെട്ട ജെറാള്‍ഡ് നെറ്റൊ(62)യുടെ സംസ്‌കാരം കഴിയും മുമ്പേ 16 കാരന്‍ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. 16 കാരനായ അക്രമി ജെറാള്‍ഡിനെ പുറകില്‍ നിന്നും ആക്രമിച്ചാണു കൊലപ്പെടുത്തിയത്. ആക്രമിച്ച ശേഷം അയാള്‍ ഓടിമറഞ്ഞു. ബോസ്റ്റണ്‍ റോഡിന്റെയും അക്‌സ്ബ്രിഡ്ജ് റോഡിന്റെയും ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. പ്രതിക്ക് ജാമ്യം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ നെറ്റൊ രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ കൗമാരക്കാരായ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ജാമ്യമെടുക്കാനുള്ള സാഹചര്യം അപ്പാടെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തന്റെ പിതാവ് ഉള്‍പ്പടെ കൗമാരക്കാരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഇതുവഴി നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറയുന്നു. 50 വര്‍ഷം മുമ്പാണ് ജെറാള്‍ഡിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബം ലണ്ടനിലെത്തിയത്. ഭാര്യ ലിജിന്‍ ജെറാള്‍ നെറ്റോ (ലത), മക്കള്‍ ജെനിഫര്‍ ജെറാള്‍ഡ് നെറ്റോ, സ്റ്റെഫാന്‍ ജെറാള്‍ഡ് നെറ്റോ,
മാതാവ് മേരി നെറ്റോ എന്നിവര്‍ ഉള്‍പ്പെടെ ജെറാള്‍ഡിനൊപ്പം താമസിച്ചുവരികയായിരുന്നു.
ആംബുലന്‍സ് എത്തുമ്പോഴേക്കും ജെറാള്‍ അബോധാവസ്ഥയില്‍ ആയിരുന്നു. വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ജെറാള്‍ഡിനെ വീട്ടില്‍ എത്തിച്ചത്. അതേ ദിവസം തന്നെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജിവന്‍ നിലനിര്‍ത്തിയിരുന്ന ജെറാള്‍ഡ് മരണമടയുകയും ചെയ്തു.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാര കുറ്റവാളികളെ പുനരധിവസിപ്പിച്ച് സമൂഹത്തെ രക്ഷിക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി
തന്റെ പിതാവിന് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അക്രമി സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന്ജെന്നിഫര്‍ ചൂണ്ടിക്കാട്ടുന്നു. മരണത്തില്‍ അവസാനിക്കുന്ന ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഇരയുടെ കുടുംബത്തെ മാത്രമല്ല സമൂഹത്തെയും പ്രതികൂലമായി ബാധിക്കും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാന്തസ്വഭാവിയായ തന്റെ പിതാവിന്റെ മരണം അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നും ജെന്നിഫര്‍ പറയുന്നു.
കൗമാര കുറ്റവാളികള്‍ വേണ്ടതുപോലെ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് ചെയ്ത തെറ്റിനെ കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയില്ലെന്നും അത് പിന്നെയും തെറ്റുകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുമെന്നും ജെന്നിവര്‍ തന്റെ നിവേദനത്തില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവന്നാല്‍ ബ്രിട്ടനിലെ തെരുവുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നും ജെന്നിഫര്‍ നിവേദനത്തില്‍ വ്യക്തമാക്കുന്നു.
