ഒമാന്‍: ഒപെക് കരാര്‍ – ഒമാന്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും

മസ്കത്ത്: എണ്ണ ഉല്‍പാദനം കുത്തനെ വെട്ടിക്കുറക്കാന്‍ ഒമാനും തീരുമാനിച്ചു.ഈ വര്‍ഷം മേയ് മുതല്‍ അവസാനം വരെ അസംസ്‌കൃത എണ്ണ ഉല്‍പാദനം പ്രതിദിനം 40,000 ബാരല്‍ വീതം വെട്ടിക്കുറക്കാനാണ് തീരുമാനം. ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണിത്.

പത്തുലക്ഷം ബാരലിലേറെ എണ്ണയുല്‍പാദനമാണ് വെട്ടിക്കുറക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചത്. രാജ്യാന്തര വിപണയില്‍ എണ്ണയുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതുസംബന്ധിച്ച്‌ പ്രസ്താവന ഇറക്കിയിട്ടുണ്ട്. അസംസ്കൃത എണ്ണയുടെ വിലസ്ഥിരത ഉറപ്പാക്കാന്‍ കഴിഞ്ഞ് ഒക്ടോബറില്‍ എണ്ണയുല്‍പാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ്, ഇതര രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് മുതല്‍ ഈ വര്‍ഷം അവസാനം വരെ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചത്.

Next Post

കുവൈത്ത്: എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനൊരുങ്ങി കുവൈത്ത്

Mon Apr 3 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ മേയ് മുതല്‍ 2023 അവസാനം വരെ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും. പ്രതിദിനം 1,28,000 ബാരല്‍ സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദര്‍ അല്‍ മുല്ല അറിയിച്ചു. ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2022 ഒക്‌ടോബര്‍ അഞ്ചിന് നടന്ന 33ാമത് ഒപെക്, നോണ്‍-ഒപെക് മന്ത്രിതല യോഗത്തില്‍ ഉല്‍പാദനം കുറക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ […]

You May Like

Breaking News

error: Content is protected !!