ഒമാൻ: പൗ​ര​ന്മാ​ർ​ക്ക്​ ജോ​ലി – ല​ക്ഷ്യം മ​റി​ക​ട​ന്ന്​ തൊ​ഴി​ൽ മ​​​​ന്ത്രാലയം

മ​സ്​​ക​ത്ത്​: ഇൗ ​വ​ര്‍​ഷം 32,000 പൗ​ര​ന്മാ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കു​മെ​ന്ന ജ​നു​വ​രി​യി​ലെ പ്ര​ഖ്യാ​പ​നം മ​റി​ക​ട​ന്ന്​ ​ തൊ​ഴി​ല്‍ മ​​​​​ന്ത്രാ​ല​യം.

2021സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ 35,344 ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ തൊ​ഴി​ല്‍ പ്ര​ക​ട​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പു​തി​യ തൊ​ഴി​ല​ന്വേ​ഷ​ക​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ളും ന​യ​ങ്ങ​ളും സ്വീ​ക​രി​ച്ച​തി​െന്‍റ ഫ​ല​മാ​ണി​​തെ​ന്നും മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െന്‍റ ഭ​ര​ണ​പ​ര​മാ​യ യൂ​നി​റ്റു​ക​ളി​ല്‍ 19,535 ജോ​ലി​ക​ള്‍ ന​ല്‍​കി​യി​ട്ടു​​ണ്ടെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ 8562 ആ​ളു​ക​ള്‍​ക്ക്​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ജോ​ലി ന​ല്‍​കാ​നാ​യി. ഇ​വ​രി​ല്‍ 2025 പേ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡി​പ്ലോ​മ നേ​ടി​യ​വ​രാ​ണ്. 2664 പേ​ര്‍​ക്ക് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡി​പ്ലോ​മ​യും ത​ത്തു​ല്യ യോ​ഗ്യ​ത​യും 1088 പേ​ര്‍​ക്ക് യൂ​നി​വേ​ഴ്‌​സി​റ്റി ഡി​പ്ലോ​മ​യും 2695 പേ​ര്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല ബി​ര​ു​ദ​വും 90 പേ​ര്‍ മാ​സ്​​റ്റ​ര്‍ ഡി​ഗ്രി​യോ പി​എ​ച്ച്‌.​ഡി​​യോ നേ​ടി​യ​വ​രു​മാ​ണ്​. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​െന്‍റ നേ​രി​ട്ടു​ള്ള സം​രം​ഭ​ങ്ങ​ളി​ലൂ​ടെ 1067ഉം ​പ​രി​ശീ​ല​ന​ത്തി​െന്‍റ​യും മ​റ്റും ഫ​ല​മാ​യി 6180 പേ​ര്‍​ക്കും സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ജോ​ലി നേ​ടാ​ന്‍ സാ​ധി​ച്ചു. പൗ​ര​ന്മാ​രു​ടെ തൊ​ഴി​ല്‍ ക​രാ​ര്‍ നി​ര്‍​ത്തു​ന്ന​താ​യി കാ​ണി​ച്ച്‌ 83, വേ​ത​നം കു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 128 സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട മ​​​ന്ത്രാ​ല​യ​ത്തി​ന്​ ​പൗ​ര​ന്മാ​രെ പി​രി​ച്ചു​വി​ടാ​തെ​യും ശ​മ്ബ​ളം കു​റ​ക്കാ​തെ​യും തൊ​ഴി​ല്‍​സ്​​ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞു. ഇ​തി​ലൂ​ടെ 45,708 പൗ​ര​ന്മാ​ര്‍​ക്കാ​ണ്​ ജോ​ലി​സ്​​ഥി​ര​ത ല​ഭി​ച്ച​ത്.

Next Post

'സ്വാശ്രയപ്രവേശനത്തിൽ ഫീസ് നിർണ്ണയ സമിതിക്ക് ഇടപെടാം' - സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

Wed Nov 17 , 2021
Share on Facebook Tweet it Pin it Email ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച്‌ കൊണ്ട് […]

You May Like

Breaking News

error: Content is protected !!