കുവൈത്ത്: കുവൈത്തില്‍ പ്രവാസികളെ വിവാഹം ചെയ്യുന്ന സ്വദേശി സ്‍ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളെ വിവാഹം ചെയ്യുന്ന സ്വദേശി സ്‍ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരാണ്. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു. വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം ഈ വര്‍ഷത്തെ ആദ്യ 11 മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ വിദേശികളായ സ്‍ത്രീകളെ വിവാഹം ചെയ്ത കുവൈത്ത് സ്വദേശികളായ പുരുഷന്മാരുടെ എണ്ണം 774 ആണ്. ആകെ 8,594 വിവാഹങ്ങളാണ് കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. ഇവരില്‍ 7332 വിവാഹങ്ങളും സ്വദേശികളായ സ്‍ത്രീ – പുരുഷന്മാര്‍ തമ്മിലാണ്. ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളില്‍ 85.5 ശതമാനവും സ്വദേശികള്‍ തമ്മിലാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുവൈത്തി വനിതകളെ വിവാഹം ചെയ്‍ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത ബിദൂനികള്‍ എന്നറിയപ്പെടുന്ന വിഭാഗക്കാരാണ്. സ്വദേശി വനിതകളെ വിവാഹം ചെയ്ത പ്രവാസികളില്‍ ഏതെണ്ടാല്ലാവരും അറബ് വംശജരാണ്.

Next Post

യു.എസ്.എ: അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Fri Dec 2 , 2022
Share on Facebook Tweet it Pin it Email മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാര്‍‍ക്ക്സ് റിസര്‍വോയറില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്. ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാര്‍‍ക്ക്സ് റിസര്‍വോയറില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്. […]

You May Like

Breaking News

error: Content is protected !!