ഒമാന്‍: മസ്‌കത്ത് ഒമാന്‍ ക്രിക്കറ്റ് എ ഡിവിഷന്‍ – ഫഗോര്‍ എഫ്.സി.സിക്ക് കിരീടം

മസ്‌കത്ത്: അമിറാത്ത് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഒമാന്‍ ക്രിക്കറ്റ് എ ഡിവിഷന്‍ ലീഗില്‍ ഫഗോര്‍ എഫ്.സി.സി ജേതാക്കളായി. ഫൈനലില്‍ മുന്‍ ദേശീയതാരങ്ങള്‍ അടക്കം അണിനിരന്ന കരുത്തരായ ഓറിയന്റല്‍ ട്രാവല്‍സിനെ 21 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഈ സീസണില്‍ നേരത്തേ ഏകദിന ടൂര്‍ണമെന്റിലും ചാമ്ബ്യന്മാരായിരുന്നു.

ഒരു സീസണില്‍ ഇരട്ട ചാമ്ബ്യന്‍ഷിപ് നേടുന്ന ആദ്യ എ ഡിവിഷന്‍ ടീമായി ഫഗൊര്‍ എഫ്.സി.സി ടീം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഫഗൊര്‍ എഫ്.സി.സി 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണെടുത്തത്. 48 റണ്‍സ് എടുത്ത് ചിരാഗ് മന്ദാവിയ ആണ് ടോപ് സ്‌കോറര്‍. 43 റണ്‍സെടുത്തു സുല്‍ത്താന്‍ അഹമ്മദും മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓറിയന്റല്‍ ടീമിന് 126 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഫഗൊര്‍ എഫ്.സി.സിക്കുവേണ്ടി മലയാളികളായ അനീര്‍മോന്‍, ചാള്‍സ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി. 48 റണ്‍സെടുത്ത ചിരാഗ് മന്ദാവിയ ആണ് ഫൈനലിലെ താരം. ടീമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാം കളിക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ടീം മാനേജ്മെന്റ് നന്ദി അറിയിച്ചു.

Next Post

കുവൈത്ത്: എം.സി.എസ് കൊയിലാണ്ടി കുവൈത്ത് വാര്‍ഷിക ജനറല്‍ ബോഡി

Mon Mar 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മുസ്‍ലിം ചാരിറ്റബിള്‍ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് (എം.സി.എസ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്നു. അഫ്ഫാന്‍ അബ്ദുല്‍ വാഹിദിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് നൗഫലും സാമ്ബത്തിക റിപ്പോര്‍ട്ട് റമീസ് ബാത്തയും […]

You May Like

Breaking News

error: Content is protected !!