യു.കെ: യുകെയില്‍ പുതിയ തൊഴില്‍ അവസരത്തിന് സാധ്യത, നിസാന്റെ പുതിയ ഇലക്ട്രിക് കാര്‍ നിര്‍മാണ യൂണിറ്റുകള്‍ ബ്രിട്ടനിലേക്ക്

ലണ്ടന്‍: നിസ്സാന്റെ മൂന്ന് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ബ്രിട്ടനിലേയ്ക്ക്.സന്ദര്‍ലാന്‍ഡ് പ്ലാന്റില്‍ 2 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ നടത്തുനന്ത്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഇലക്ട്രിക് ക്വാഷ്‌ക്കി, ജ്യുക്ക് മോഡലുകള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കാനുള്ള നിസ്സാന്റെ തീരുമാനം, പ്രമുഖ കമ്പനികള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി സുനാക് പറഞ്ഞു. ബ്രിട്ടനും, ബ്രിട്ടീഷ് തൊഴിലാളികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിസ്സാന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് ടോറി എം പിമാര്‍ സ്വീകരിച്ചത്. അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് ഉയര്‍ത്തിക്കാണിക്കാനാണ് ടോറികള്‍ ലക്ഷ്യമിടുന്നത്. നിസ്സാന്‍ നടത്തുന്ന നിക്ഷേപം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും വിതരണ ശൃംഖലയ്ക്കും പുതിയൊരു ഉണര്‍വേകും. കാര്‍ നിര്‍മ്മാണത്തിനൊപ്പം കൂടുതല്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള പുതിയ ഫാക്ടറിയും നിര്‍മ്മിക്കും. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട നവീനാശയങ്ങള്‍ക്ക് സന്ദര്‍ലാന്‍ഡ് ഒരു സിലിക്കോണ്‍ വാലിയായി മാറുമെന്നും സുനക് പറഞ്ഞു. ബ്രക്‌സിറ്റിനെ കുറിച്ചുള്ള അനാവശ്യ ആശങ്കകള്‍ ഒക്കെയും നീങ്ങുകയാണ് നിസ്സാന്റെ ഈ നീക്കം വഴി എന്ന് എം പി ജോണ്‍ റെഡ്വുഡും പറഞ്ഞു.

ഈ പദ്ധതിക്കായി നിസ്സാന്‍ 1.12 ബില്യന്‍ പൗണ്ട് നേരിട്ട് നിക്ഷേപിക്കും. ബാക്കിയുള്ള തുക, ബാറ്ററി നിര്‍മ്മാതാക്കളായ എ ഇ എസ് സിയെ പോലുള്ള പങ്കാളികള്‍ സമാഹരിക്കും. ഈ സാമ്പത്തിക പാക്കേജിന് സര്‍ക്കാര്‍ സഹായവും ഉണ്ടായിരിക്കും എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ എത്രമാത്രം ഉള്‍പ്പെടുന്നു എന്നത് വ്യക്തമാക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയ്യാറായില്ല. ബ്രിട്ടീഷ് സാമ്പത്തിക രംഗത്തിന് ആഗോള തലത്തില്‍ കിട്ടിയ വിശ്വാസ വോട്ടാണ് നിസ്സാന്റെ തീരുമാനം എന്നായിരുന്നു ജെറമി ഹണ്ടിന്റെ പ്രതികരണം. പുതിയ പദ്ധതി പ്രകാരം ചുരുങ്ങിയത് 6000 തൊഴിലുകള്‍ സംരക്ഷിക്കാന്‍ കഴിയും എന്നതിനോടൊപ്പം യു കെയില്‍ ആകമാനമായി ആയിരക്കണക്കിന് തൊഴിലുകള്‍ പരോക്ഷമായി സൃഷ്ടിക്കാനും ആകും. നിലവില്‍ ഈ മോട്ടോര്‍ കമ്പനിയില്‍, 7000 യു കെ നിവാസികളാണ് ജോലി ചെയ്യുന്നത്. അതിനുപുറമെ 30,000 ഓളം തൊഴിലാളികള്‍ വിതരണ ശൃംഖലയിലും ജോലി ചെയ്യുന്നു. ബി എം ഡബ്ല്യൂ, സ്റ്റെല്ലാന്റ്‌സ്, ടാറ്റ എന്നീ വ്യവസായ ഭീമന്മാരും ബ്രിട്ടനില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Post

ഒമാൻ: സഹായഹസ്തം; റുവി കെ.എം.സി.സി ദാറുല്‍ അത്തയുമായി കൈകോര്‍ക്കും

Fri Dec 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: റുവി കെ.എം.സി.സി ഫലസ്തീനിലേക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദാറുല്‍ അത്തയുമായി കൈകോര്‍ക്കും. ഡിസംബര്‍ രണ്ടിന്‌ ‘ഓപണ്‍ ഡേ ഫോര്‍ ഫലസ്തീൻ’ എന്ന പേരില്‍ മസ്കത്ത്‌ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ഒമാൻ ഓട്ടോമൊബൈല്‍ ഹബില്‍ നടക്കുന്ന പൊതുപരിപാടിയില്‍ റുവി കെ.എം.സി.സിയുടെ ചാരിറ്റി ഹെല്‍പ്‌ ഡെസ്ക്‌ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന […]

You May Like

Breaking News

error: Content is protected !!