കുവൈത്ത്: മഴക്കെടുതി – കുവൈത്തില്‍ ലഭിച്ചത് 218 പരാതികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ചയിലെ മഴക്കെടുതിയില്‍ 218 പരാതികള്‍ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചതായി അധികൃതര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വൈകുന്നേരം ഏഴു വരെ പെയ്ത മഴയെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലായി 218 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 33 എണ്ണം ട്രാഫിക് അപകടങ്ങളാണ്. മഴക്കെടുതിയില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിലെ അപകട വിഭാഗങ്ങളും സജ്ജമായിരുന്നു. വീടുകളില്‍ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൊതു ആശുപത്രികളിലേക്കും രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട 185 റിപ്പോര്‍ട്ടുകള്‍ക്ക് പുറമെയാണ് 33 ട്രാഫിക് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

Next Post

യു.കെ: വര്‍ഷാന്ത്യം ആഘോഷിക്കാന്‍ യുകെ മലയാളികള്‍ - ബോക്‌സിങ് ഡേയില്‍ മാര്‍ക്കറ്റില്‍ എല്ലാ സാധനങ്ങള്‍ക്കും വന്‍ ഇളവ്

Tue Dec 27 , 2022
Share on Facebook Tweet it Pin it Email ബോക്സിംഗ് ഡേ സെയിലിനായി ബ്രിട്ടീഷ് ജനത തെരുവിലിറങ്ങി. കടുത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെ കടകളുടെ മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 60 ശതമാനം വരെ വിലക്കുറവ് ഉണ്ടായതൊടെ എല്ലാ കടകളും ഹൗസ്ഫുള്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായതിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വിവിധ ചില്ലറ വില്പനശാലകളിലായി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ സമരം ഏറ്റവും അധികം […]

You May Like

Breaking News

error: Content is protected !!