യു.കെ: വര്‍ഷാന്ത്യം ആഘോഷിക്കാന്‍ യുകെ മലയാളികള്‍ – ബോക്‌സിങ് ഡേയില്‍ മാര്‍ക്കറ്റില്‍ എല്ലാ സാധനങ്ങള്‍ക്കും വന്‍ ഇളവ്

ബോക്സിംഗ് ഡേ സെയിലിനായി ബ്രിട്ടീഷ് ജനത തെരുവിലിറങ്ങി. കടുത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെ കടകളുടെ മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 60 ശതമാനം വരെ വിലക്കുറവ് ഉണ്ടായതൊടെ എല്ലാ കടകളും ഹൗസ്ഫുള്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായതിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വിവിധ ചില്ലറ വില്പനശാലകളിലായി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ സമരം ഏറ്റവും അധികം ബാധിച്ച് സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ വിവിധ ചില്ലറ വില്പന ശാലകളിലെത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടിരട്ടിയായിരുന്നു. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ അനുസരിച്ച്, എല്ലാ സുപ്രധാന ഷോപ്പിംഗ് കേന്രങ്ങളിലും കടകളില്‍ എത്തിയവരുടെ എണ്ണം കഴിഞ്ഞ തവണത്തേതിനേക്കാള്‍ വളരെ കൂടുതലായിരുന്നു എന്ന് ഇന്‍ഡസ്ട്രി അനലിസ്റ്റ് ആയ സ്പ്രിംഗ്ബോര്‍ഡ് പറയുന്നു.

ഹൈസ്ട്രീറ്റുകളില്‍ എത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 59.4 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഷോപ്പിംഗ് സെന്ററുകളില്‍ 46.6 ശതമാനത്തിന്റെയും റീട്ടെയില്‍ പാര്‍ക്കുകളില്‍ 33.7 ശതമാനത്തിന്റെയും വര്‍ദ്ധനവ് ദൃശ്യമായതായി സ്പ്രിംഗ്ബോര്‍ഡ് പറയുന്നു. അതേസമയം സെന്‍ട്രല്‍ ലണ്ടനിലെത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 139.2 ശതമാനം കൂടുതലായിരുന്നു.

പല വില്പനക്കാരും ആകര്‍ഷകമായ കിഴിവുകളും വാഗ്ദാനം നല്‍കിയിരുന്നു. പലയിടങ്ങളിലും 60 ശതമാനം വരെ കിഴിവ് ലഭ്യമാക്കിയിരുന്നു. ആദായ വില്പന ചൊവ്വായും തുടരും.

ബോക്സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും, ഐസും സൂക്ഷിക്കണമെന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി മാറിമറിയുന്നതാണ് ഇതിന് കാരണം.

Next Post

കുവൈത്ത്: സ്വദേശിവത്കരണം - കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദേശി അധ്യാപകര്‍ക്കും തിരിച്ചടിയാകും

Wed Dec 28 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം ഒഴിവാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ഹമദ് അള്‍ അദ്വാനി പറഞ്ഞു. എന്നാല്‍ യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

You May Like

Breaking News

error: Content is protected !!