യു.കെ: പാര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ കേട്ട് അമ്മയുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന കുഞ്ഞാവ

ലണ്ടന്‍: പാര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ കേട്ട് അമ്മയുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന കുഞ്ഞാവ. ലണ്ടന്‍ പാര്‍ലമെന്റിലാണ് ഈ ഹൃദ്യമായ കാഴ്ച.

ലണ്ടന്‍ എം.പി. ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റെല്ല ക്രീസിയാണ് കുഞ്ഞുമായി പാര്‍ലമെന്റിലെത്തിയത്.

അടുത്ത കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാരെ പാര്‍ലമെന്റില്‍ ഉള്‍പ്പടെയുള്ളവര്‍ ആരും പരിഗണിക്കുന്നില്ലെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇന്ന് ഇവിടെ വരേണ്ടി വന്നതെന്നും സ്റ്റെല്ല തന്റെ കുട്ടിയെ മാറോട് ചേര്‍ത്ത് കൊണ്ട് പാര്‍ലമെന്റില്‍ പറഞ്ഞു.

ദയവായി , സ്ത്രീകള്‍ക്ക് പ്രസവാനന്തര അവധിയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗമായ തനിക്ക് അത് ലഭിക്കുന്നില്ലെങ്കില്‍ സാധാരണക്കാരായ അമ്മമാര്‍ക്ക് അത്തരം പരിഗണന ലഭിക്കുമോ എന്ന് അവര്‍ പാര്‍ലമെന്റില്‍ ചോദിച്ചു. പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച്‌ എല്ലാവരും ചിന്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് സ്ത്രീകള്‍ക്ക് പ്രസവാനന്തരം നല്‍കുന്ന അവധിക്കു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്നും സ്റ്റെല്ല പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു .

അതേസമയം സ്റ്റെല്ലയുടെ ആവശ്യം പരിഗണിക്കാമെന്നും എത്രയും വേഗം മറ്റു അംഗങ്ങളുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കാമെന്നും സഭാ നേതാവ് ജാക്കോബ് റീസ് മോഗ് പറഞ്ഞു. 44 വയസുള്ള സ്റ്റെല്ല 2010 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. തന്റെ രണ്ടാമത്തെ കുട്ടിയുമായാണ് അവര്‍ പാര്‍ലമെന്റില്‍ എത്തിയത്

Next Post

യു.കെ: തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍

Fri Sep 24 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍. പ്രതിസന്ധിഎങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു. സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് സ്കീമില്‍ (SAWS) മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകരെ വിദേശത്തുനിന്നു റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് SAWS. കോവിഡും ബ്രക്സിറ്റും ആണ് ജീവനക്കാരുടെ കുറവ് കൂടുതല്‍ […]

You May Like

Breaking News

error: Content is protected !!