യു.കെ: തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍

ലണ്ടന്‍: തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍. പ്രതിസന്ധി
എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു.

സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് സ്കീമില്‍ (SAWS) മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകരെ വിദേശത്തുനിന്നു റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് SAWS.

കോവിഡും ബ്രക്സിറ്റും ആണ് ജീവനക്കാരുടെ കുറവ് കൂടുതല്‍ വഷളാക്കിയത്. ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ ക്രിസ്മസില്‍ വിപണി പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ട്രേഡ് ബോഡികള്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു.

SAWS പദ്ധതിയില്‍ ഈ വര്‍ഷം 30,000 താല്‍ക്കാലിക തൊഴിലാളികളെ ഇതുവരെ യുകെയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും ഒന്നുമാകാത്ത സ്ഥിതിയാണ്. കൃഷിയില്‍ താല്‍പ്പര്യവും പരിചയവുമുള്ള മലയാളി കര്‍ഷകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരം ആണ്.

Next Post

യു.കെ: സുഹൃത്തിനെ കാണാനിറങ്ങിയ അധ്യാപിക മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു - പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്‌

Fri Sep 24 , 2021
Share on Facebook Tweet it Pin it Email ലണ്ടൻ: കഴിഞ്ഞ ദിവസം ലണ്ടനില്‍ കൊല്ലപ്പെട്ട യുവ അധ്യാപിക സബീന നെസ(28 )യുടെ മരണവുമായി ബന്ധപ്പെട്ട് 38 കാരന്‍ അറസ്റ്റില്‍. പബില്‍ സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് അധ്യാപിക കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും യുവതിയ്ക്ക് സുഹൃത്തിന്റെ അടുത്തെത്താന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു. എന്നാല്‍ ഈ അഞ്ച് മിനിറ്റിനുള്ളില്‍ യുവതി സുഹൃത്തിന്റെ അടുത്ത് […]

You May Like

Breaking News

error: Content is protected !!