ഒമാൻ : നിയമ ലംഘകരെ കണ്ടെത്താൻ കർശന നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

മസ്ക്കറ്റ്: ഒമാനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം.

മസ്‌കത്ത് ഉള്‍പ്പെടെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ ജനുവരി ഒന്ന് മുതല്‍ തൊഴില്‍ മന്ത്രാലയത്തിൻ്റെ പരിശോധനകള്‍ കര്‍ശനമായി നടന്നുവരികയാണ്.

തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ നിന്ന് നിയമം ലംഘിച്ച 66 തൊഴിലാളികളെയാണ് പിടികൂടിയത്.

ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയറുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മസ്കത്ത്, ദോഫാര്‍, വടക്ക് തെക്ക് ബാത്തിന എന്നീ നാല് ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തുന്നത്.

നിയമവിരുദ്ധ തൊഴിലാളികളെ ഒഴിവാക്കി തൊഴില്‍ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Next Post

ഒമാൻ: സമയനിഷ്ഠ പാലിക്കൽ - ഒന്നാം സ്ഥാനം നേടി ഒമാൻ എയർ

Mon Jan 8 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈൻ നിലയില്‍ വീണ്ടും ഒന്നാം സ്ഥാനവുമായി സുല്‍ത്താനേറ്റിന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയര്‍. കൃത്യനിഷ്ഠപാലിക്കുന്നതില്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് ഒമാൻ എയറിന് ഒന്നാം സ്ഥാനം ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ നേട്ടം ഒമാൻ എയര്‍ സ്വന്തമാക്കുന്നത്. ആഗോള ട്രാവല്‍ ഡേറ്റ അനാലിസിസ് കമ്ബനിയായ സിറിയം 2023ല്‍ നടത്തിയ ഓണ്‍-ടൈം പെര്‍ഫോമൻസ് റിവ്യൂ […]

You May Like

Breaking News

error: Content is protected !!