ഒമാൻ: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മസ്കറ്റിൽ ഇറങ്ങേണ്ട സലാം എയറിന്റെ രണ്ട് വിമാനങ്ങള്‍ സലാല എയര്‍പോര്‍ട്ടിൽ ഇറക്കി

സലാല: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മസ്കത്ത് വിമാനത്തിലിറങ്ങണ്ട സലാം എയറിന്റെ രണ്ട് വിമാനങ്ങള്‍ സലാല എയര്‍പോര്‍ട്ടിലാണ് ഇറക്കി.

കോഴിക്കോട് നിന്നും സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്നും വന്ന വിമാനങ്ങളാണ് സലാലയിലെത്തിയത്. 160 യാത്രക്കാരാണ് കോഴിക്കോട് നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇവരുടെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഇവര്‍ക്ക് സലാലയില്‍ നിന്ന് മസ്കത്തിലേക്ക് മടങ്ങാനാവുമെന്ന് എയര്‍ലൈന്‍ വ്രത്തങ്ങള്‍ അറിയിച്ചു. മസ്കത്തില്‍ ലാന്റിങ്ങിന് തയ്യാറായ വിമാനം യാത്രക്കാരുടെ സുരക്ഷിതത്വംഉറപ്പാക്കുന്നതിനായാണ് സലാലയിലേക്ക് മാറ്റി വിട്ടത്. സലാല മസ്കത്ത് വിമാനത്തിന്റെ ബോര്‍ഡിംഗ് പാസും ഇവര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

Next Post

ഒമാൻ: ശഹീന്‍ ചുഴലിക്കാറ്റ് - അല്‍നാദ ആശുപത്രിയില്‍ വെള്ളം കയറിയതായി വന്ന വാര്‍ത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം

Sun Oct 3 , 2021
Share on Facebook Tweet it Pin it Email മസ്​കത്ത്​: ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് റൂവിയിലെ അല്‍നാദ ആശുപത്രിയില്‍ വെള്ളം കയറിയതായി വന്ന വാര്‍ത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം .അതെ സമയം രോഗികളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ട്​. ആശുപത്രിയിലെത്തുന്നവര്‍ക്ക്​ ആവശ്യമായ സേവനം നല്‍കുന്നു​​​ണ്ട്​. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങള്‍ ഒരുങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 45 എണ്ണം പ്രവര്‍ത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!