സൗദി: പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ന്‍​സ​ര്‍ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ല്‍ ഡോ​ക്​​ട​റേ​റ്റ്

റി​യാ​ദ്​: പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ന്‍​സ​ര്‍ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ല്‍ ഡോ​ക്​​ട​റേ​റ്റ്. റി​യാ​ദ​ി​ലെ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ജ​നി​ത​ക വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്​ ചെ​മ്മേ​രി ഷെ​രി​പ്ര, സൈ​ന​ബി​ല്‍ ഡോ. മു​ഹ​ത്താ​ഷ് മു​സ​മ്മി​ല്‍ ത​മി​ടോ​ണി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ സെ​ഹോ​റി​ലെ​​ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ന്‍​ഡ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍​നി​ന്ന്​​ ഡോ​ക്​​ട​റേ​റ്റ്​ ല​ഭി​ച്ച​ത്.

ആ​ര്‍​മി സ്​​കൂ​ള്‍, ക​ണ്ണൂ​ര്‍ ഭാ​ര​ത്​ വി​ദ്യാ​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്​​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം, ബം​ഗ​ളു​രു യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍​നി​ന്ന്​ ബ​യോ​ടെ​ക്​​നോ​ള​ജി​യി​ല്‍​നി​ന്ന്​ ബി​രു​ദം എ​ന്നി​വ നേ​ടി​യ​ശേ​ഷം മ​ണി​പ്പാ​ല്‍ ക​സ്​​തൂ​ര്‍​ബ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ലൈ​ഫ്​ സ​യ​ന്‍​സ്​ സെന്‍റ​റി​ല്‍​നി​ന്ന്​ മെ​ഡി​ക്ക​ല്‍ ബ​യോ​ടെ​ക്​​നോ​ള​ജി ആ​ന്‍​ഡ്​ ഹ്യൂ​മ​ന്‍ ജ​ന​റ്റി​ക്​​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. 25ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ​നി​ത​ക രോ​ഗ​ങ്ങ​ള്‍, ഡ​യ​ബ​റ്റി​സ്​ മ​റ്റ​ബോ​ളി​ക്​ ഡി​സോ​ഡേ​ഴ്​​സ്, ഹൈ ​ഫാ​റ്റ്​ ഡ​യ​റ്റ്, കാ​ന്‍​സ​ര്‍ ബ​യോ​ള​ജി എ​ന്നി​വ​യാ​ണ്​ ഇ​ഷ്​​ട ഗ​വേ​ഷ​ണ മേ​ഖ​ല​ക​ള്‍. ഈ ​വ​ര്‍​ഷം ലോ​ക പ്ര​സി​ദ്ധ ന്യൂ​ട്രീ​ഷ​ന്‍ റി​വ്യൂ ജേ​ണ​ലി​ല്‍ മു​ഹ​ത്താ​ശി​െന്‍റ​യും സ​ഹ ​ഗ​വേ​ഷ​ണ സം​ഘ​ത്തി​െന്‍റ​യും പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Next Post

ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍

Wed Dec 1 , 2021
Share on Facebook Tweet it Pin it Email ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച്‌ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പുറത്ത് വരുകയാണ്. ദീര്‍ഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയില്‍ നിന്നുമാണ് ഒമൈക്രോണ്‍ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന […]

You May Like

Breaking News

error: Content is protected !!