ഒമാൻ: സഹായഹസ്തം; റുവി കെ.എം.സി.സി ദാറുല്‍ അത്തയുമായി കൈകോര്‍ക്കും

മസ്കത്ത്: റുവി കെ.എം.സി.സി ഫലസ്തീനിലേക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദാറുല്‍ അത്തയുമായി കൈകോര്‍ക്കും.

ഡിസംബര്‍ രണ്ടിന്‌ ‘ഓപണ്‍ ഡേ ഫോര്‍ ഫലസ്തീൻ’ എന്ന പേരില്‍ മസ്കത്ത്‌ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ഒമാൻ ഓട്ടോമൊബൈല്‍ ഹബില്‍ നടക്കുന്ന പൊതുപരിപാടിയില്‍ റുവി കെ.എം.സി.സിയുടെ ചാരിറ്റി ഹെല്‍പ്‌ ഡെസ്ക്‌ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഒമാനിലെ ഏറ്റവും വലിയ ചാരിറ്റി ഓര്‍ഗനൈസേഷനാണ്‌ ദാറുല്‍ അത്ത. കൂടിക്കാഴ്ചയില്‍ ‌ദാറുല്‍ അത്ത ജനറല്‍ മാനേജര്‍ ഡോ. ഷംസ അല്‍ ഹാരിസി, മാര്‍ക്കറ്റിങ്‌ ആൻഡ് ചാരിറ്റി ഇവന്റ്‌ കോഓഡിനേറ്റര്‍ ഹനാൻ അല്‍ മസ്കത്തി, റുവി കെ.എം.സി.സി പ്രസിഡന്‍റ് റഫീഖ്‌ ശ്രീകണ്ഠപുരം, ജനറല്‍ സെക്രട്ടറി അമീര്‍ കവനൂര്‍, ട്രഷറര്‍ മുഹമ്മദ് വാണിമേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Post

ഒമാൻ: കേരളത്തിലേക്കുള്ള സര്‍വീസ് തീയതി പ്രഖ്യാപിച്ച്‌ ബജറ്റ് എയര്‍ലൈന്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങി

Fri Dec 1 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും ഉണ്ടാകുക. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. ഏഴ് കിലോ ഹാന്‍ഡ് ബാഗും 20 കിലോ ചെക്ക് ഇന്‍ ലഗേജും കൊണ്ടുപോകാന്‍ കഴിയും. ഏഴ് റിയാല്‍ അധികം നല്‍കിയാല്‍ […]

You May Like

Breaking News

error: Content is protected !!