പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് 20നു ചേരുന്നതിന് മുന്നോടിയായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പുതിയ മന്ത്രിസഭാ രൂപീകരണം ഉടന്‍ നടക്കും.
13 വനിതകള്‍ ഉള്‍പ്പെടെ 237 പേര് മത്സരിച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം മണ്ഡലത്തില്‍ നിന്നുള്ള ജിനാന്‍ ബുഷഹരിയാണ് ജയിച്ച ഏക വനിത.
സ്പീക്കര്‍ അഹമ്മദ് അല്‍ സഅദൂന്‍, മുന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവര്‍ വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടും.