കുവൈത്ത്: റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്രിക്കറ്റ് ക്ലബ് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം താല്‍ക്കാലികമായി അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന ക്രിക്കറ്റ് താരങ്ങളായ ഗിരീഷ് ചന്ദ്രനും ജിനുവിനും റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്ലബ് യാത്രയയപ്പ് നല്‍കി.

ഗിരീഷ് ചന്ദ്രൻ പന്ത്രണ്ടു വര്‍ഷവും ജിനു മൂന്നു വര്‍ഷമായും റൈസിങ് സ്റ്റാര്‍ ക്ലബ്ബിന്റെ ഭാഗമായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇരുവരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച ക്ലബ് ഭാരവാഹികള്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ക്യാപ്റ്റൻ സുനില്‍ സ്വാഗതം പറഞ്ഞു. ബിജു സക്കറിയ, താരിഖ്, അസീം, രജീഷ്, രാഹുല്‍ ഗോപി, യോഗേഷ്, ഡെന്നിസ് എന്നിവര്‍ സംസാരിച്ചു. ക്ലബ് ഭാരവാഹികള്‍ ഇരുവര്‍ക്കും ഉപഹാരവും സമ്മാനങ്ങളും കൈമാറി. ഗിരീഷും ജിനുവും നന്ദി രേഖപ്പെടുത്തി.

Next Post

യു.എസ്.എ: അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വന്‍ വര്‍ദ്ധനവിലേക്ക്

Thu Jun 8 , 2023
Share on Facebook Tweet it Pin it Email അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കണക്കുകള്‍ അമേരിക്കയുടെ തൊഴില്‍ വകുപ്പാണ് പുറത്ത് വിട്ടത്. തൊഴിലിടങ്ങളില്‍ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്. ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ല. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ […]

You May Like

Breaking News

error: Content is protected !!