ഒമാൻ എയര്‍പോര്‍ട്ട് ചെക്ക്- ഇൻ സര്‍വീസിന് തുടക്കമായി.ഒമാൻ എയര്‍പോര്‍ട്ട്സിന്‍റെ സഹകരണത്തോടെ ട്രാൻസം ഹാൻഡ്‌ലിങ് കമ്ബനിയാണ് എയര്‍പോര്‍ട്ട് ചെക്ക്- ഇൻ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്.
പരമാവധി 24 മണിക്കൂറും കുറഞ്ഞത് ആറ് മണിക്കൂറും യാത്രയ്ക്ക് മുമ്ബ് യാത്രക്കാര്‍ക്ക് എവിടെ നിന്നും ചെക്ക്- ഇൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സേവനം. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനുള്ള ശേഷി ഈ സര്‍വീസിന് ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.