കുവൈത്ത്: വാക്‌സിനേഷനു ശേഷം പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വാട്‌സാപ് നമ്ബറില്‍ അപ്‌ഡേറ്റ് ചെയ്യണം

കുവൈത്ത് സിറ്റി | വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു.

രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുമ്ബോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. 24971010 എന്ന വാട്‌സ്‌ആപ്പ് നമ്ബറിലാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

പുതിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ് എന്നീ രേഖകള്‍ മാത്രമാണ് ഇതിനാവശ്യമുള്ളത്. ഇതിനായി മിഷ്റഫിലെ വാക്സിനേഷന്‍ സെന്ററില്‍ പോകേണ്ട ആവശ്യമില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ പാസ്പോര്‍ട്ട് നമ്ബര്‍ ചേര്‍ത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Post

മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

Sun Apr 17 , 2022
Share on Facebook Tweet it Pin it Email മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മക്കയിലെ കാക്കിയക്കടുത്ത വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്. വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മക്ക അസീസിയ അല്‍ നൂര്‍ […]

You May Like

Breaking News

error: Content is protected !!