കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലില്‍ 5.6 ശതമാനം കുറവ്

കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോതില്‍ കുറവ്. സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ സ്ഥിതി വിവരകണക്ക് പ്രകാരം നാട്ടിലേക്കുള്ള പണമയക്കലില്‍ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

2023 ലെ രണ്ടാം പാദത്തില്‍ പ്രവാസികള്‍ 1.168 ബില്യണ്‍ ദിനാറാണ് നാട്ടിലേക്ക് അയച്ചത്.

എന്നാല്‍ ആദ്യ പാദത്തെ അപേക്ഷിച്ച്‌ 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 21.9 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിദേശികളുടെ ജോലിനഷ്ടവും ശമ്ബളക്കുറവുമാണ് പണമയക്കല്‍ കുറയാൻ പ്രധാന കാരണമെന്നാണ് സൂചനകള്‍.

അയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതില്‍ ഇടിവ് വന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രവാസികളുടെ പണമയക്കലില്‍ വൻ കുറവ് വന്നുവെന്നാണ് വിവിധ മണി എക്സേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയുകയും ഗള്‍ഫ് കറൻസികളുടെ മൂല്യം കൂടുന്നതും ഇന്ത്യയിലേക്ക് പണമയക്കലിനെ ബാധിച്ചിട്ടുണ്ട്.

Next Post

യു.കെ: മലയാളി ഡോക്ടര്‍മാര്‍ക്കായി വാതില്‍ തുറക്കാന്‍ യുകെ - എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ പൊളിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നീക്കം

Sat Oct 7 , 2023
Share on Facebook Tweet it Pin it Email എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍. ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ റിക്രൂട് ചെയ്യാനാണ് നീക്കം. യുകെയിലേക്ക് വരാന്‍ താല്‍പര്യമുള്ള മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് വലിയ അവസരം ഒരുക്കും. വരും മാസങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും മികച്ച […]

You May Like

Breaking News

error: Content is protected !!