യു.എസ്.എ: കെമിസ്ട്രി ലാബിൽനിന്നും പൊള്ളലേറ്റ വിദ്യാർഥിക്ക് 29 മില്യൺ നഷ്ടപരിഹാരം

ന്യുയോര്‍ക്ക് : സ്‌കൂള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റ വിദ്യാര്‍ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നവംബര്‍ 18 നു അപ്പീല്‍ കോര്‍ട്ട് വിധിച്ചു 2014 ല്‍ ബേക്കണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അലോന്‍സോ യേനസിനാണ് ക്ലാസില്‍ “റെയിന്‍ബോ’ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റത് .

16 വയസ് പ്രായമുണ്ടായിരുന്ന അലോന്‍സോയുടെ ശരീരത്തില്‍ 30 ശതമാനമാണ് പൊള്ളലേറ്റത് .‌

പെട്ടെന്നു തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിനു ഉപയോഗിച്ചത് . തീപൊള്ളലേറ്റ വിദ്യാര്‍ഥി സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റിനേയും സ്‌കൂള്‍ അധ്യാപിക അന്നാ പൂളിനെയുമാണ് നഷ്ടപരിഹാരകേസില്‍ പ്രതി ചേര്‍ത്തത് .

അറുപതു മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കാന്‍ ജൂറി വിധിച്ചതെങ്കിലും അപ്പീല്‍സ് കോര്‍ട്ട് തുക 29 മില്യണാക്കി കുറയ്ക്കുകയായിരുന്നു .

അലോന്‍സോ അനുഭവിച്ച വേദനക്ക് നഷ്ടപരിഹാരമായി 12 മില്യനും ഭാവി ജീവിതം സുഗമമായി നയിക്കുന്നതിന് 17 മില്യണ്‍ ഡോളറുമാണ് കോടതി വിധിച്ചിരിക്കുന്നത് . ഇത്തരം കേസില്‍ ന്യുയോര്‍ക്കില്‍ ആദ്യമായാണ് 29 മില്യണ്‍ നഷ്ടപരിഹാരം വിധിക്കുന്നത് .

സ്‌കൂള്‍ ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുമ്ബോള്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് . ഇത്തരം പരീക്ഷണങ്ങള്‍ സിറ്റി സ്‌കൂളുകളില്‍ നിരോധിച്ചുകൊണ്ട് ലോ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉത്തരവിറക്കിയിട്ടുണ്ട് .

Next Post

യു.എസ്.എ: ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കാത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ല

Sat Nov 20 , 2021
Share on Facebook Tweet it Pin it Email ബാള്‍ട്ടിമോര്‍: ഗര്‍ഭചിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് മേരിലാന്റില്‍ ചേര്‍ന്ന കാത്തലിക്ക് ബിഷപ്പുമാരുടെ സമ്മേളനത്തില്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 222 പേര്‍ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ എട്ട് പേരാണ് എതിര്‍ത്തത്. മൂന്ന് ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തില്‍ എടുത്ത തീരുമാനം പ്രായോഗികമാക്കണമെങ്കില്‍ വത്തിക്കാന്റെ അനുമതി ആവശ്യമാണ്. പ്രത്യേക ഒരു രാഷ്ട്രീയ […]

You May Like

Breaking News

error: Content is protected !!