ഒമാന്‍: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത് : ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.

15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ – രമ്യ. മക്കള്‍ – സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.

Next Post

യുകെ: കേരള ടൂറിസം മീറ്റ് ലണ്ടനിൽ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Thu Nov 10 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി […]

You May Like

Breaking News

error: Content is protected !!