യുകെ: കേരള ടൂറിസം മീറ്റ് ലണ്ടനിൽ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു.

കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി ടൂറിസം മേഖലയിൽ വരേണ്ട അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചുള്ള ചർച്ചകളും നടന്നു.

മുഖ്യാതിഥി കേരള ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് (Minister for Tourism, Youth Affairs and PWD) പരിപാടിയിൽ സംസാരിച്ചു. ടൂറിസം ഡയറക്ടർ പി. ബി. നുഹ് IAS, പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് IAS എന്നിവർ കേരള ടൂറിസം ബോർഡിന്റെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. നമിത് ലാൽ (Kerala Tourism Club Representative UK) നന്ദി പറഞ്ഞു. ‘Bizconic’ ഡയറക്ടർ ഷംജിത്ത് എറത്താലി, ‘Study Links International’ ഡയറക്ടർ ഫാസിൽ യൂസഫ് എന്നിവരായിരുന്നു പരിപാടിയുടെ സംഘാടകർ.

Next Post

പ്രഭാതഭക്ഷണം മുടക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും

Thu Nov 10 , 2022
Share on Facebook Tweet it Pin it Email പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊര്‍ജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് […]

You May Like

Breaking News

error: Content is protected !!