കുവൈത്ത്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി – കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്തിലെ ആരോഗ്യ ക്ലിനിക്കുകളിലും ആശുപത്രികളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ആരോഗ്യ മന്ത്രാലയം.ഇതുസംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം വിഷയത്തില്‍ വ്യക്തത വരുത്തിയത്.

രോഗികളുടെ സ്വകാര്യതയും അവകാശവും സംരക്ഷിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും ആരോഗ്യകേന്ദ്രങ്ങളും സംവിധാനവും പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ആരോഗ്യസേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങളുടെ നിര്‍ദേശങ്ങള്‍, അന്വേഷണങ്ങള്‍, പരാതികള്‍ എന്നിവ ആരോഗ്യ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!