കുവൈറ്റ്: ഗ്രീന്‍ ഐലന്‍ഡിന് പുറത്ത് കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ടീമുകള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് ഫയര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു.
വാട്ടര്‍ ബൈക്കില്‍ ഒരാള്‍ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുന്നത്. സാല്‍മിയ, ഷുവൈഖ് ഫയര്‍ ആന്‍ഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ സംഭവസ്ഥലത്തേക്ക് എത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.