കുവൈത്ത്: വോയ്സ് കുവൈത്ത് വനിത വേദി ഓണോത്സവം ഫ്ലയര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്‌സ് കുവൈത്ത്) വനിത വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണോത്സവം – 2023’ യുടെ ഫ്‌ലയര്‍ പ്രകാശനം ചെയ്തു.

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വോയ്‌സ് കുവൈത്ത് ചെയര്‍മാന്‍ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷനില്‍ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.വോയ്‌സ് കുവൈത്ത് വനിത വേദി ജനറല്‍ സെക്രട്ടറി എസ്.സുമലത അഞ്ജലി ഗിരീഷിന് ഫ്‌ലയര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വനിത വേദി പ്രസിഡന്റ് സരിത രാജന്‍ ഓണപരിപാടികളെ ക്കുറിച്ച്‌ വിശദീകരിച്ചു.

സെപ്റ്റംബര്‍ 15 ന് അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തിലാണ് ഓണോത്സവം. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഓണോത്സവത്തില്‍ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, നൃത്ത നൃത്ത്യങ്ങള്‍, നാടന്‍പ്പട്ടുകള്‍, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.

കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി.രാധാകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ.ഗോപിനാഥന്‍,വെല്‍ഫെയര്‍ സെക്രട്ടറി റ്റി.വി.ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി ബിപിന്‍ കെ ബാബു, ഉപദേശക സമിതി അംഗം അഡ്വ:രതീഷ് റ്റി ധരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എന്‍.വി.രാധാകൃഷ്ണന്‍, എം.രത്‌നാകരന്‍, എം.എസ്.ഷനില്‍, വി.കെ.സജീവ്, അബ്ബാസിയ യൂണിറ്റ് സെക്രട്ടറി ഗിരീഷ് രാമചന്ദ്രന്‍, അബ്ബാസിയ യൂണിറ്റ് ട്രഷറര്‍ കെ.പി.ഉദയന്‍, വനിത വേദി ജനറല്‍ സെക്രട്ടറി എസ്.സുമലത,വനിത വേദി ട്രഷറര്‍ അനീജ രാജേഷ്,വനിത വേദി സെക്രട്ടറി ലത സത്യന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം റ്റി.കെ.റെജി സ്വാഗതവും അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: ലണ്ടനിലെ സാരി വാക്കത്തോണില്‍ തിളങ്ങി മലയാളി മങ്കമാര്‍

Sun Aug 13 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇന്ത്യന്‍ കൈത്തറി പാരമ്പര്യത്തിന്റെ വിലയേറിയ പൈതൃകം ആഘോഷിക്കുന്ന ലണ്ടനിലെ സാരി വാക്കത്തോണില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തില്‍ നിന്നുള്ള 40-ലധികം സ്ത്രീകള്‍ തങ്ങളുടെ പ്രാദേശിക കൈത്തറി സാരിയില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ‘ബ്രിട്ടീഷ് വിമന്‍ ഇന്‍ സാരീസ്’ സംഘടിപ്പിച്ച വാക്കത്തോണില്‍ ഏകദേശം 700 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. സാരിയുടുത്തൊരുങ്ങിയ സുന്ദരിമാര്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്ന് ഡൗണിങ് […]

You May Like

Breaking News

error: Content is protected !!