ഒമാന്‍: ശമ്ബളം വൈകിപ്പിച്ചാല്‍ പിഴ ഇടക്കാനൊരുങ്ങി ഒമാന്‍

മസ്കത്ത്: രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്ബളം വൈകിപ്പിക്കുന്നതിനെതിരെ നടപടിയുമായി അധികൃതര്‍. ശമ്ബളം വൈകിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 റിയാല്‍വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് വേജസ് പ്രൊട്ടക്ഷന്‍ (ഡബ്ല്യു.പി.എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിന്‍ സലേം അല്‍ സാബിതിനെ ഉദ്ധരിച്ച്‌ പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ചില കമ്ബനികള്‍ ജീവനക്കാരുടെ ശമ്ബളം എട്ടുമാസത്തേക്ക് വൈകിപ്പിച്ച കേസുകളുണ്ട്. നിയമമനുസരിച്ച്‌ എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കണം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നല്‍കാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ ഓരോ മാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 24,000 ലേബര്‍ പരാതികളാണ് ലഭിച്ചത്. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്ബളം വൈകിപ്പിക്കാവുന്നതാണെന്നും അല്‍ സാബിത് പറഞ്ഞു.

തൊഴിലുടമകള്‍ ഡബ്ല്യു.പി.എസ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്‍കാന്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാന്‍ കമ്ബനികളെ അനുവദിക്കുന്ന ഇലക്‌ട്രോണിക് ശമ്ബള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്.

പല കമ്ബനികളും ഈ സംവിധാനം ഇനിയും ഉപയോഗിച്ചിട്ടില്ല. ഈ വര്‍ഷം മേയോടെ ഡബ്ല്യു.പി.എസ് വഴി ശമ്ബളം വിതരണം നടത്തണമെന്ന് കമ്ബനികളോട് ആവശ്യപ്പെടുകയാണ്. അതേസമയം, ചെറുകിട സംരംഭങ്ങള്‍ക്ക് ആഗസ്റ്റില്‍ പേമെന്റ് സംവിധാനം ശരിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത്: നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ

Sun Feb 5 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തു വന്നുപോകാനായി ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഉടമകള്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങിയാലും ദീര്‍ഘകാല വീസ റദ്ദാക്കില്ല.

You May Like

Breaking News

error: Content is protected !!