
യുകെയിലെ ദന്ത ഡോക്ടര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം. ബോണസ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ‘ഗോള്‍ഡന്‍ ഹലോ’ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും.
രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നല്‍കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
ഇതുകൂടാതെ നിലവില്‍ ദന്ത ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇന്ന് മന്ത്രിമാര്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
എന്‍എച്ച്എസ് ദന്തചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്, കൂടാതെ പുതിയ എന്‍എച്ച്എസ് രോഗികളെ സ്വീകരിക്കുന്നതിന് എല്ലാ ദന്തഡോക്ടര്‍മാര്‍ക്കും ടോപ്പ്-അപ്പ് പേയ്മെന്റ്കളും ഉള്‍പ്പെടുന്നു. എന്നാല്‍ നടപടികള്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് ഡെന്റല്‍ നേതാക്കള്‍ പറയുന്നു.