പ്രവാസികള്‍ക്ക് അംഗീകൃത തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഒമാൻ. 2023 ജൂലൈ ഒന്നു മുതലാകും തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുക.
ഓമനികള്‍ ഒഴികെയുള്ള വിദേശ തൊഴിലാളികള്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മികച്ചതാക്കുക, തൊഴില്‍ മേഖലയെ മത്സരക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തിയാണ് തീരുമാനം.
എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഒമാനി ഇതര തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം ബന്ധപ്പെട്ട എല്ലാ തൊഴിലുടമകളെയും മറ്റു കക്ഷികളെയും അറിയിക്കുന്നതായി മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.