ഒമാന്‍: ഉപ്പയുടെ അതിജീവന കഥകള്‍ കാണാൻ ടിക്കറ്റെടുത്തു, സഫീര്‍ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്ത

മസ്കത്ത്: മരുഭൂമിയില്‍ ‘ആടു ജീവിതം’ നയിച്ച ഉപ്പ നജീബിന്‍റെ അതിജീവന കഥകള്‍ അഭ്രപാളികളില്‍ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നില്‍ക്കവേ മകൻ സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത.

ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്‍റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നില്‍ക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്‍റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മകള്‍.

മസ്കത്ത് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍ സെക്ഷനില്‍ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് സഫീർ ശുകൂർ. ബിരുദപഠനം കഴിഞ്ഞ് എട്ട് വർഷം മുമ്ബാണ് ഉപ്പാന്‍റെ വഴിയില്‍ ഇദ്ദേഹവും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ഗള്‍ഫിലേക്ക് സഫീറിനെ പറഞ്ഞയക്കാൻ പിതാവിന് തീതെ താല്‍പര്യമുണ്ടായിരുന്നില്ല. മകന്‍റെ നിർബന്ധവും കുടുംബത്തിലെ സാഹചര്യവും കാരണം ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹരിപ്പാട് ആറാട്ടുകുളം സ്വദേശിയാണ്. മകളെ അവസാനമായി ഒരുനോക്ക് കാണാൻ ഇദ്ദേഹം ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പ്രവാസികളാണ് ഇദ്ദേഹത്തിന് ആശ്വാസവചനങ്ങളുമായെത്തിയത്.

Next Post

കുവൈത്ത്: അഭയാര്‍ഥികള്‍ക്ക് കെ.ആര്‍.സി.എസ് റമദാൻ കിറ്റ്

Sun Mar 24 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച്‌ ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ […]

You May Like

Breaking News

error: Content is protected !!