കുവൈത്ത്: അഭയാര്‍ഥികള്‍ക്ക് കെ.ആര്‍.സി.എസ് റമദാൻ കിറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച്‌ ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി.

വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.

ലബനീസ് റെഡ് ക്രോസുമായി (എല്‍.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ ലബനാനിലെ സഹ്ലെ, വടക്കുകിഴക്കൻ അർസല്‍, വടക്ക് അക്കർ തുടങ്ങിയ പ്രദേശങ്ങള്‍ 10 ദിവസത്തിനുള്ളില്‍ കഴിയുന്നത്ര കുടുംബങ്ങള്‍ക്ക് ഇവ എത്തിക്കുമെന്ന് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു. മേഖലയില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ക്കിടയില്‍ സാഹോദര്യവും ഐക്യദാർഢ്യവും വർധിപ്പിക്കുന്നതാണ് സംരംഭമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ ലബനാനിലെ വെള്ളപ്പൊക്കത്തില്‍ നാശം വിതച്ച ലബനാൻ കുടുംബങ്ങള്‍ക്കും സിറിയൻ അഭയാർഥികള്‍ക്കും കഴിഞ്ഞ മാസം കെ.ആർ.സി.എസ് സഹായം എത്തിച്ചിരുന്നു. കൂടാതെ ഈദ് വസ്ത്രങ്ങള്‍ വിതരണവും ചെയ്തു. വർഷങ്ങളായി ആയിരക്കണക്കിന് ലബനീസ്, സിറിയൻ അഭയാർഥി കുടുംബങ്ങള്‍ക്ക് ബ്രെഡ് നല്‍കിക്കൊണ്ടിരിക്കുന്ന ‘ബ്രെഡ് പ്രോജക്‌ട്’ പദ്ധതി തുടരുമെന്നും അറിയിച്ചു.

Next Post

യു.കെ: യുകെയിലെ കെന്റില്‍ കൗമാരക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, പന്ത്രണ്ടുവയസുകാരന്‍ അറസ്റ്റില്‍

Sun Mar 24 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും […]

You May Like

Breaking News

error: Content is protected !!