ഒമാന്‍: വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലുമാണ് മഴ ലഭിക്കുക.

ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച്ച മുതല്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ 21 തിങ്കളാഴ്ച മുതല്‍ നവംബര്‍ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.

തെക്കുകിഴക്കന്‍ ദിശയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദത്തിനൊപ്പം, തെക്കുകിഴക്കന്‍ ദിശയില്‍ നിന്നും, വടക്കുകിഴക്കന്‍ ദിശയില്‍ നിന്നും ഈര്‍പ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. യുഎഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഈ കാലയളവില്‍ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

Mon Nov 21 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും. കുവൈത്ത് […]

You May Like

Breaking News

error: Content is protected !!