ഒമാന്‍: ഒമാനില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള മാര്‍ക്കറ്റിങ്ങിന് നിര്‍ദേശിച്ച നിബന്ധനകളും ചട്ടങ്ങളും പ്രാബല്യത്തില്‍

ഒമാനില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള മാര്‍ക്കറ്റിങ്ങിന് നിര്‍ദേശിച്ച നിബന്ധനകളും ചട്ടങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയകളിലുമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രമോഷനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബൈലോ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഉല്‍പന്നങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനത്തിനും പ്രമോഷനും മേല്‍നോട്ടം വഹിക്കാനും വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനും ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടര്‍മാര്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്‌ട്രോണിക് ട്രേഡ് വകുപ്പില്‍നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്. ഇന്‍വെസ്റ്റ് ഈസി പോര്‍ട്ടലിലൂടെ ലൈസന്‍സിന് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്‌ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ലൈസന്‍സ് കാലയളവ് തിരഞ്ഞെടുക്കാം. കമ്ബനി വാണിജ്യ രജിസ്ട്രേഷന്‍ നടത്തിയതായിരിക്കണം. മാര്‍ക്കറ്റിങ്, വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നല്‍കിയ ലൈസന്‍സ് മുമ്ബ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്.

ചാരിറ്റി അല്ലെങ്കില്‍ സന്നദ്ധ സേവനങ്ങള്‍ പോലുള്ള ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, വ്യാപാരി തന്‍റെ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമില്ല. അപേക്ഷയിന്‍മേല്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Next Post

കുവൈത്ത്: ഭിക്ഷാടകരെയും വഴിയോര കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു

Sun Mar 26 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം ചെറുക്കുന്നതിനും വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യക്കാരായ ഒന്‍പത് ഭിക്ഷാടകരെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.

You May Like

Breaking News

error: Content is protected !!