ഒമാന്‍: ഒമാനില്‍ വിവിധ മേഖലയില്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് വിലക്ക്

ഒമാനില്‍ വിവിധ മേഖലയില്‍ വിദേശനിക്ഷേപം നിരോധിച്ച്‌ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് ഇറക്കി (364/2023).

മന്ത്രിതലപ്രമേയം നമ്ബര്‍ 209/2020ലെ ചില വ്യവസ്ഥകള്‍ ഭേദഗതിചെയ്താണ് ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ളവയില്‍ 25 മേഖലകള്‍ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് വിദേശ നിക്ഷേപ നിരോധന വിഭാഗങ്ങള്‍ വിപുലപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏജന്‍സികളും ഗവര്‍ണറേറ്റുകളും നഗരസഭാ കൗണ്‍സിലുകളും വിദേശ നിക്ഷേപം നിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടിക പുതുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ അടുത്ത മാസം മലയാളികള്‍ ഉള്‍പ്പെടെ 150 പേരുടെ തൊഴില്‍ നഷ്ടമാകും

Sun Jun 18 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 150 വിദേശികള്‍ക്ക് ജൂലൈയില്‍ തൊഴില്‍ നഷ്ടമാകും. സീനിയര്‍ സൂപ്പര്‍വൈസര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.ഭാവിയില്‍ മറ്റു തസ്തികകളിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌.

You May Like

Breaking News

error: Content is protected !!